World Asthma Day - 2023
എംഎംസിയിൽ ലോക ആസ്ത്മ ദിനാചരണം 2023 സംഘടിപ്പിച്ചു
മലബാർ മെഡിക്കൽ കോളേജും, അക്കാദമി ഓഫ് പൾമനറി & ക്രിട്ടിക്കൽ കെയർ മെഡിസിനും സംയുക്തമായി ലോക ആസ്ത്മ ദിനം മെയ് രണ്ടിന് ചൊവാഴ്ച എംഎംസി ആശുപത്രി ബ്ലോക്കിൽ ആചരിച്ചു. ഡോ. പി.വി നാരായണൻ (പ്രിൻസിപ്പൽ) ഉൽഘാടന പ്രഭാഷണവും ഡോ.കണ്ണിയൻ ബിനുബ്(ഡെപ്യൂട്ടി മെഡിക്കൽ ഡയറക്ടർ) സ്വാഗത പ്രഭാഷണവും നടത്തി.
ശ്രീ. മെഹ്ബൂബ് (കൺസ്യൂമർ ഫെഡ് ചെയർമാൻ), ഡോ.അജിത് ഭാസ്ക്കർ (മേധാവി, എമർജൻസി വിഭാഗം & APCCM ജോയിന്റ് സെക്രട്ടറി) എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. ഡോ. പി.ടി ജെയിംസ് (പൾമനോളജി വിഭാഗം മേധാവി) ആമുഖ പ്രഭാഷണവും ഡോ.അശ്വിനി പ്രഭ (സീനിയർ റസിഡന്റ്, പൾമനോളജി വിഭാഗം) മുഘ്യ പ്രഭാഷണവും നടത്തി. തുടർന്ന് ചോദ്യോത്തര വേള സംഘടിപ്പിച്ചു. ഡോ. ദുർഗ (അസ്സോസിയേറ്റ് പ്രൊഫസർ) നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.