Anti Ragging No: 1800−4251−667

mmc calicut

Mega Medical Camp - Orkkatteri



മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 


ഓർക്കാട്ടേരി :- ആയുഷ്മാൻ ഭവ പദ്ധതിയുടെ ഭാഗമായി നടക്കുന്ന ആരോഗ്യ മേളയിൽ 4/10/23 ന് ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൻടെ സഹകരണത്തോടെ ഓർക്കാട്ടേരി സി. എച്ച്. സി. യിൽ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 300 ഓളം രോഗികൾ ക്യാമ്പിൽ പങ്കെടുത്തു. 

ക്യാമ്പിൻടെ ഉദ്ഘാടന കർമ്മം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗിരിജ നിർവ്വഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സൗമ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മെഡിക്കൽ ഓഫീസർ ഡോ. ഉഷ സ്വാഗതം പറഞ്ഞു. ചടങ്ങിൽ വിവിധ ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് മെമ്പർമാരും , വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, എം. എം. സി. മാർക്കറ്റിംഗ് മാനേജർ സന്ദീപ് ലാൽ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ. സജീവൻ എന്നിവർ സംസാരിച്ചു. 

തുടർന്ന് മലബാർ മെഡിക്കൽ കോളേജിൽ നിന്നും എത്തിയ വിവിധ സ്പെഷ്യാലിറ്റി ഡോക്ടർമാർ രോഗികളെ പരിശോധിച്ചു.