Awareness Training on Compression Only Life Support (COLS)
ഉള്ളിയേരി മലബാർ മെഡിക്കൽ കോളേജിൽ എ.പി.ജെ അബ്ദുൽ കലാം ദേശീയ CPR വാരാഘോഷം സംഘടിപ്പിച്ചു.
മലബാർ മെഡിക്കൽ കോളേജ് അനസ്തേഷ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഇന്ത്യൻ റിസ്സിറ്റേഷൻ കൗൺസിൽ ഫെഡറേഷനും ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷനും സംയുക്തമായി എ.പി.ജെ അബ്ദുൽ കലാം ദേശീയ CPR വാരാഘോഷം സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി Compression Only Life Support (COLS) അവബോധ ട്രെയിനിംഗ് പരിപാടി സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ ഡോ. പി.വി. നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡെപ്പ്യൂട്ടി മെഡിക്കൽ ഡയറക്ടർ ഡോ. കണ്ണിയൻ ബിനൂബ് സ്വാഗതം പറഞ്ഞു. ഡോ.സുധ അനിൽ (സിക്രട്ടറി & ഡയറക്ടർ മെഡിക്കൽ ഓപ്പറേഷൻസ്), ഡോ. പോൾ ഒ റാഫേൽ (ഹെഡ് & പ്രൊഫസർ, അനസ്തേഷ്യ ഡിപ്പാർട്ട്മെൻ്റ് ), സോണിയ (സി. എൻ. ഒ) എന്നിവർ COLS ട്രെയിനിംഗിന് നേതൃത്വം നൽകി.
ഡോ.രവീന്ദ്രൻ എം.കെ (മെഡിക്കൽ സൂപ്രണ്ട്), ഡോ. ദിനേഷ് എം. കെ(ഡെപ്പ്യൂട്ടി മെഡിക്കൽ സൂപ്രണ്ട്), ഡോ. അജിത് ഭാസ്കർ (പ്രൊഫസർ, പൾമണോളജി ഡിപ്പാർട്ട്മെൻ്റ്) എന്നിവർ ആശംസ പ്രസംഗം നടത്തി. ചടങ്ങിൽ നിരവധി ആളുകൾ പങ്കെടുത്തു.