Anti Ragging No: 1800−4251−667

mmc calicut

Breast Cancer Awareness Program - 2022

മലബാർ മെഡിക്കൽ കോളജ് ഉള്ളിയേരിയുടെ നേതൃത്വത്തിൽ ലോക ബ്രസ്റ്റ് കാൻസർ അവെയർനസ് (പിങ്ക് മാസം) പ്രോഗ്രാമിനോട് അനുബന്ധിച്ച് കൊയിലാണ്ടിയിൽ സ്തനാർബുദ ബോധവൽകരണ ക്ലാസ്, ലഹരി വിരുദ്ധ ബോധവൽകരണറാലി, ഫ്ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിച്ചു. 

കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സ്റ്റേഡിയത്തിന് സമീപത്തുനിന്നും ആരംഭിച്ച റാലി ബസ് സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. മലബാർ മെഡിക്കൽ കോളജ് സി.ഒ.ഒ സാം മാത്യു, റേഡിയോളജി വിഭാഗം എച്ച്.ഒ.ഡി. ഡോ. ഗോമതി സുബ്രഹ്മണ്യം, സൈക്യാട്രി വിഭാഗം അസി. പ്രൊഫസർ ഡോ. സിനു സത്യൻ എന്നിവർ ക്ലാസെടുത്തു. എംഎംസി ഹെൽത്ത് ഇൻസ്പെക്ടർ സി. കെ പ്രവീൺ കുമാർ, പാരാമെഡിക്കൽ സ്റ്റുഡൻഡ് അഥീന, എന്നിവർ സംസാരിച്ചു. പൊതുജനങ്ങൾക്കുള്ള ബോധവൽകരണനോട്ടീസുകൾ വിദ്യാർത്ഥികൾ വിതരണം ചെയ്തു.